അഞ്ച് പേരെ കൊലപ്പെടുത്തുന്നതിനായി 18 കിലോമീറ്ററോളം സഞ്ചരിച്ചതായി പ്രതിയുടെ മൊഴി...

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തുന്നതിനായി 18 കിലോമീറ്ററോളം സഞ്ചരിച്ചതായി പ്രതി അഫാന്‍റെ മൊഴി. മൂന്നു പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. പാങ്ങോട്ടുള്ള മുത്തശ്ശിയെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. കൊല നടത്താൻ പ്രതി മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

പിന്നാൽ സാമ്പത്തിക പ്രശ്നമെന്ന് പൊലീസിന് മൊഴി നൽകി പ്രതി അഫാൻ. പിതാവ് വിദേശത്ത് നടത്തിയിരുന്ന കച്ചവടത്തിൽ വലിയ നഷ്ടം നേരിട്ടിരുന്നു. അച്ഛനെ സഹായിക്കാൻ മറ്റാരും തയാറായില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് അച്ഛന്‍റെ അമ്മയോട് സ്വർണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ നൽകിയിരുന്നില്ല. ഇതും പക വർധിക്കാൻ ഇടയാക്കി.
أحدث أقدم