കുറുപ്പന്തറ പുളിന്തറ വളവിന് സമീപം ആനിത്തോട്ടത്തിൽ സേവ്യറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മോഷ്ടാവിന്റെ സി സി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഒരാഴ്ചയായി സേവ്യറും, ഭാര്യ ലീലാമ്മയും തൊട്ടു സമീപമുള്ള തറവാട് വീട്ടിൽ സേവ്യറിൻ്റെ പിതാവിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് താമസിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8.30 ന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പാളി കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. സ്വർണം സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ കണ്ടെത്തിയാണ് കവർച്ച നടത്തിയത്
കടുത്തുരുത്തി പോലീസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.