ഇന്ധനം നിറയ്ക്കാൻ പമ്പില്‍ കയറിയപ്പോഴാണ് മറ്റൊരു കാറിലെത്തിയ അഞ്ച് പേരടങ്ങുന്ന യുവാക്കളുടെ സംഘം ഇവരോട് മോശമായി സംസാരിച്ചത്. ഇതിന് മറുപടി കൊടുക്കാതെ ഇവര്‍ കാറുമായി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പ്രതികളുടെ സംഘം ഇവരെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് റോഡിലുടനീളം ശല്യപ്പെടുത്തല്‍ തുടര്‍ന്നു.
യുവതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാഹനം ഡിവൈഡറില്‍ കൂടെ കയറ്റി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി. അപകടത്തില്‍ യുവതികൾ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവതി മരിക്കുകയും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.