അയോധ്യയിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; 3 യുവാക്കൾ പിടിയിൽ



ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. കേസില്‍ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരി പുറത്താണ് കൃത്യം ചെയ്തതെന്നാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തവെ ശനിയാഴ്ചയോടെയാണ് അയോധ്യ‍യിലെ ഒരു കനാലിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യം ചെയ്ത ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനടുത്തുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. എല്ലുകളൊടിച്ച നിലയിലായിരുന്നു. ശരീരത്തില്‍ അഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും കുംടുംബം ആരോപിക്കുന്നുണ്ട്. പരാതിയിൽ പൊലീസ് വേണ്ട ശ്രദ്ധ നൽകിയില്ലെന്നും കൃത്യമായ അന്വേക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകം നടക്കില്ലായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.
أحدث أقدم