പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു. താഴെപ്പറയുന്ന സ്ഥലങ്ങളിൽ വച്ച് കെട്ടിട നികുതി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കുന്നു വിശദമായി അറിയാം


പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു. താഴെപ്പറയുന്ന സ്ഥലങ്ങളിൽ വച്ച് കെട്ടിട നികുതി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കെട്ടിടനികുതി ഏത് ക്യാമ്പ് കളക്ഷൻ സെന്ററുകളിലും പൊതുജനങ്ങൾക്ക് അടയ്ക്കാവുന്നതാണ്.  03/03/2025 തീയതിയിൽ സഹൃദയ ഗ്രന്ഥശാല കുറ്റിക്കൽ ബാങ്ക് പടി,
04/03/2025  സർവീസ് സഹകരണ ബാങ്ക് ഓർവയൽ, 
05/03/2025 പൂതകുഴി അംഗൻവാടി,
06/03/2025 നവജീവൻ ലൈബ്രറി പാറാമറ്റം,
07/03/2025 സർവീസ് സഹകരണ ബാങ്ക് വെള്ളൂർ,
08/03/2025 ഗ്രാമറ്റം അംഗൻവാടി, 
10/03/2025 മൈലക്കാട്ട് ബിൽഡിംഗ് ഇല്ലിവളവ് എന്നീ സ്ഥലങ്ങളിൽ കളക്ഷൻ സെന്ററുകൾ ഉണ്ടായിരിക്കുന്നതാണ്. മാർച്ച് മാസത്തിലെ ഞായറാഴ്ച അടക്കമുള്ള പൊതു അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് കെട്ടിട നികുതി സ്വീകരിക്കുന്നതാണ്. നികുതി ദായകർ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.







أحدث أقدم