എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. പെൺകുട്ടി സ്കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയായിരുന്നു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് ദാരുണ സംഭവം ഉണ്ടായത്.പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കുട്ടി കൃഷ്ണഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ
Kesia Mariam
0
Tags
Top Stories