പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 60 കാരന് 30 വർഷം കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 60 കാരന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തേങ്ങ പെറുക്കാനെന്ന് പറഞ്ഞാണ് 11 കാരനെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം കുളത്തൂർ പൊഴിയൂർ തെക്കേ കൊല്ലംകോട് പൊയ്പ്പള്ളിവിളാകം വീട്ടിൽ അംബിദാസിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊഴിയൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അംബിദാസിനെ പിടികൂടിയത്.
പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. ജഡ്ജി കെ. പ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.

എസ്.ഐ മാരായ സാംജോസ്, ശ്രീകുമാരൻ നായർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ, വിനോദ് എന്നിവർ ഹാജരായി.
أحدث أقدم