പ്രകൃതി വിരുദ്ധ പീഡനം; 65കാരൻ അറസ്റ്റിൽ




ഇടുക്കി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിലായി. തങ്കമണിയിലെ വ്യാപാരി കാഞ്ഞിരന്താനം ചാക്കോ(65) യാണ് പിടിയിലായത്. 

ഇയാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയാണ് തങ്കമണി സ്റ്റേഷനിൽ കീഴടങ്ങിയത്. വിദ്യാർഥികൾ നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാക്കോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
أحدث أقدم