യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ.. ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി….



മലപ്പുറത്ത് യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.


أحدث أقدم