കോട്ടയം കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾ കൊല്ലപ്പെട്ടു; സംഭവം വൈകിട്ട് 7.30 ന് ഭീതിയോടെ നാട്ടുകാർ




കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ചിരുന്ന ഇരുവരും വാക്കുതർക്കത്തെ തുടർന്നാണ് തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് തലയ്ക്കടിയേറ്റ ലളിത് കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ലളിതിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ. കുറിച്ചി മന്ദിരത്തിലെ മുട്ടത്ത് കടവിലെ സ്ഥാപനത്തിലാണ് ലളിത് ജോലി ചെയ്തിരുന്നത്. ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം നടന്നത്
സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്‌ടർ വി.എസ് അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

أحدث أقدم