കര്‍ണാടക: മാണ്ഡ്യയിൽ 8 വയസുള്ള കുഞ്ഞിനെ സ്‌കൂള്‍ ശുചിമുറിയിൽ കൂട്ടബലാത്സംഗതിനിരയായതായി പരാതി. അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ 2 ആണ്‍കുട്ടികളാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നാണ് പരാതി. മാണ്ഡ്യ സിറ്റിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് ജനുവരി 31 ന് ക്രൂരത നടന്നത്. എന്നാല്‍ ഞായറാഴ്ചയാണ് കുട്ടിയുടെ അമ്മ വിവരം പൊലീസില്‍ അറിയിച്ചത്. കുട്ടി ആശുപത്രിചികിത്സ തുടരുകയാണ്.
പെൺകുട്ടി പറയുന്നതനുസരിച്ച്, കേക്ക് കാണിച്ച് വശീകരിച്ച് കുട്ടിയെ ശുചിമുറിയില്‍ കൂട്ടിക്കൊണ്ടുപോയശേഷം, കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 2 ആൺകുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ക്ലാസിലെ തന്നെ വിദ്യാർഥിയും മറ്റൊരാള്‍ ഹൈസ്കൂള്‍ വിദ്യാർഥിയാണെന്ന് പൊലീസ് പറയുന്നു. സംഭവം ആരോടും തുറന്നു പറയരുതെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാണ്ഡ്യ പൊലീസ് കുട്ടിയോട് സംഭവത്തെപ്പറ്റി ചോദിച്ചറിഞ്ഞു. സ്‌കൂള്‍ അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ 2 അൺകുട്ടികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
അതേസമയം, വൈദ്യപരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരുക്കുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മൊഴിവ്യക്തമല്ല. കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരികയാണെന്നും മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദന്തി അറിയിച്ചു.