പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക്.. മദ്യപിച്ച് ലക്കുകെട്ട യാത്ര.. സ്വകാര്യ ബസ്സിലെ ഡ്രൈവർ അറസ്റ്റിൽ…



പത്തനംതിട്ടയിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ട്രാഫിക് പൊലീസ് പിടികൂടി. ഇലന്തുർ ഭഗവതിക്കുന്നു മറുണ്ണരേത്ത് വീട്ടിൽ പ്രദീപ്‌ കുമാർ (38) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പത്തേകാലോടെ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ വച്ചാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്ക് സർവീസ് നടത്തുന്ന സ്റ്റാർ ട്രാവൽസ് ബസിന്റെ ഡ്രൈവറാണ്.

പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് എസ് ഐ അജി സാമൂവൽ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ലൈസൻസ് റദ്ദുചെയ്യുന്നതിന് പത്തനംതിട്ട ആർ റ്റി ഓ യ്ക്ക് റിപ്പോർട്ട്‌ നൽകും.


أحدث أقدم