കോത്തല: ചുട്ടുപൊള്ളുന്ന വേനലിൽ ജീവജലത്തിനായി പറക്കുന്ന കിളികളുടെ ദാഹമകറ്റാൻ ദാഹജലം ലഭ്യമാക്കുന്ന കിളിപ്പാത്രം ശ്രീമൻ നാരായൺ മിഷൻ്റെ ഭാഗമായി കോത്തല എൻ എസ് എസ് ഹൈസ്കൂളിലെ സ്കൗട്ട് കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അധ്യാപകനും വൃക്ഷവൈദ്യനുമായ കെ .ബിനു , സ്ക്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീ എൻ മനോജിന് ആദ്യ കിളിപ്പാത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു
.ചടങ്ങിൽ വൃക്ഷാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ ഗോപകുമാർ കങ്ങഴഅധ്യക്ഷനായിരുന്നു. കോട്ടയം ജില്ലയിൽ 38 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലാണ് പറവകൾക്ക് ദാഹജലം നൽകുന്നതിന് വേണ്ടി സ്കൂളിലെ സ്കൗട്ട് കുട്ടികൾക്ക് കിളിപ്പാത്രം വിതരണം ചെയ്തത്. വർഷങ്ങളായി എല്ലാ ദിവസവും സ്കൂളിലെ അനധ്യാപകർ പക്ഷിമൃഗാദികൾക്ക് കുടിവെള്ളം നൽകിക്കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിന് വേണ്ടി സുഗതകുമാരി ടീച്ചർ പരിസ്ഥിതി പുരസ്കാരം നേടിയ ശ്രീമൻ നാരായണൻ്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം രണ്ട് ലക്ഷം കിളിപ്പാത്രങ്ങളുടെ സൗജന്യ വിതരണമാണ് ലക്ഷ്യമാക്കുന്നത്. കോട്ടയം ജില്ലയിൽ പക്ഷിപാത്രങ്ങളുടെ വിതരണം വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അധ്യാപകരായ അനിൽകുമാർ പി
പി ആർ ജയകുമാർ , അരുൺ എസ് നായർ, പ്രതീഷ് മോഹൻ, സ്കൗട്ട് മാസ്റ്റർ ജി ആർ തുളസി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്തും കിളിപ്പാത്രങ്ങളിൽ വെള്ളം നിറച്ച് ഒരുക്കി വെച്ചു.