കൂരോപ്പടയിലെ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു; പ്രതിഷേധം വ്യാപകം.




കൂരോപ്പട : സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു; പ്രതിഷേധം വ്യാപകം.
കൂരോപ്പട വില്ലേജ് ഓഫീസിനാണ് 25 ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. എല്ലാ സൗകര്യങ്ങളോടെ നിർമ്മിച്ച മന്ദിരത്തിന്റെ പണികൾ എല്ലാം  6 മാസം മുൻപേ പൂർത്തിയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 17 ന് ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. സ്ഥലം എം.എൽഎ യായ ചാണ്ടി ഉമ്മനോട് ആലോചിക്കാതെ പരിപാടി നിശ്ചയിച്ചതിൽ എം.എൽ.എ റവന്യൂ മന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ഉദ്ഘാടനം മാറ്റി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടത്താത്തതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.  വില്ലേജ് ഓഫീസ് ഇപ്പോൾ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധന്മാരും ചേക്കേറിയിട്ടുണ്ട്. 
അടിയന്തിരമായി ഉദ്ഘാടനം നടത്തി വില്ലേജ് ഓഫീസ് പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് നൽകണമെന്ന് നാട്ടുകാർ പറഞ്ഞു 

 
أحدث أقدم