ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യം എന്ന സർക്കുലർ ഇറങ്ങി



സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റ‌ർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സ‌ർക്കുലർ.

മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി സംഘർഷത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് തീരുമാനം.

ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്യാസ് ഫ്രാൻസീസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച്‌ ഒന്നുമുതല്‍ പ്രാവർത്തികമാക്കുന്നത്,
കേരളത്തില്‍ സർവീസ് നടത്തുന്ന ഓട്ടോകളില്‍ യാത്രാവേളയില്‍ ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം എന്ന് മലയാളത്തിലും 'If the fare meter is not working, journey is free എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ ഇതേസ്ഥാനത്ത് ഇരുണ്ട പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതിവയ്ക്കണം.

കഴിഞ്ഞ 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ യോഗം നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കർ പതിച്ചില്ലെങ്കില്‍ മാർച്ച്‌ ഒന്നുമുതല്‍ തുടർന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും.ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്സി സർവീസ് നടത്തിയാല്‍ ഡ്രൈവർമാരില്‍ നിന്ന വലിയ തുക പിഴയായി ഈടാക്കും.



أحدث أقدم