സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ഇന്നലെ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് മരിച്ചത്. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വനമേഖലകളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം. ഒപ്പം, തദ്ദേശീയരായ നാട്ടുകാരും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്‌പോന്‍സ് ടീമിനെയും പട്രോളിംഗിന് ഉപയോഗിക്കും.