ഇന്ത്യയിൽ നിന്നുള്ളവരെ നാടുകടത്തി അമേരിക്ക.. അമേരിക്കയുടെ യുദ്ധവിമാനത്തിൽ…





വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ നാടുകടത്തനായി വിമാനങ്ങൾ കൊണ്ടുപോയിട്ടുണ്ട്. ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവരുമായി പോകുന്ന വിമാനം ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത് ഇന്ത്യയിലേക്കാണെന്ന് റിപ്പോർട്ടുണ്ട്.
أحدث أقدم