കോട്ടയം കുറിച്ചിൽ നിന്ന് കാണാതായ കുട്ടിയെ പായിപ്പാട് നിന്ന് കണ്ടെത്തി


കുറിച്ചിയിലാണ് സംഭവം. ചാമക്കുളം ശശിഭവനിൽ സനുവിൻ്റെയും ശരണ്യയുടെയും മകൻ അദ്വൈതി നെയാണ് കാണാതായത്.

രാവിലെ ആറ് മണിയോടെ ട്യൂഷനായി കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ ട്യൂഷൻ സെൻ്ററിൽ കുട്ടി എത്തിയിരുന്നില്ല. ട്യൂഷൻ സെന്ററിലുള്ളവർ അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു

പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പിൽ ഗുഡ് ബൈ എന്ന് മെസേജ് അയച്ചതായി കണ്ടെത്തി.തുടർന്ന്  CCTV ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനം പായിപ്പാടിന് സമീപം ആഞ്ഞിലിത്താനത്ത് ബന്ധുവിട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തി തലേ ദിവസം ട്യൂഷന് പോകാത്തതിന് വഴക്ക് പറഞ്ഞു ഇതാണ് കാരണം എന്നറിയുന്നു
ഇന്ന് രാവിലെ ട്യൂഷന് പോകാൻ ഇറങ്ങിയിട്ട്
ട്യൂഷന് പോകാതെ ബന്ധുവീടായ പായിപ്പാടിലേയ്ക്ക് നടന്ന് പോകുകയാരുന്നു.വൈകുന്നേരം ആണ് അവിടെ എത്തിയത്
നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി ഈ 12 വയസുകാരൻ
ഷെയർ ചെയ്തവർക്കും കുട്ടിയെ കണ്ടെത്താൻ സഹായിച്ചവർക്കും കുടുംബം നന്ദി അറിയിച്ചു
أحدث أقدم