പോക്സോ കേസ്; കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് മുൻ‌കൂർ ജാമ്യം…



ബെംഗളൂരു : പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് താൽക്കാലികാശ്വാസം. യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് മുൻകൂർ ജാമ്യം നൽകിയത്.

എന്നാൽ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതിയിൽ വീണ്ടും കേസിൽ വിശദമായ വാദം കേൾക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കാണാനെത്തിയ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരായ കേസ്.
Previous Post Next Post