എന്നാൽ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതിയിൽ വീണ്ടും കേസിൽ വിശദമായ വാദം കേൾക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കാണാനെത്തിയ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരായ കേസ്.