എറണാകുളം ആര്‍ടിഒ ഓഫീസർ ടി എം ജർസണിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് ഇരുപത് മണിക്കൂർ പിന്നിട്ടു. ആർടിഒ യുടെ എളമക്കരയിലെ വീട്ടിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടിൻ്റെ കൂടുതൽ രേഖകൾ പിടികൂടിയിട്ടുണ്ട്. ബസിൻ്റെ താൽക്കാലിക പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.
പണം കൈമാറിയ ഏജന്റുമാരായ രാമപ്പടിയാര്‍, സജി എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ടു കൊച്ചി – ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ആടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും ഇന്നലെ പരിശോധ നടത്തിയിരുന്നു.