സാത്താനെ പ്രീതിപ്പെടുത്താൻ ജോസിനെ കൊലപ്പെടുത്തി…ജോസിൻ്റെ കൊലപാതകം നന്തൻകോട് കൊലപാതകത്തോട് സാമ്യമുള്ളത്…



കിളിയൂർ ജോസിൻ്റെ കൊലപാതകം സാത്താൻ സേവയെന്ന് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോർജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് ജോസിനെ കൊലപ്പെടുത്തിയത്. ജോസിൻ്റെ കൊലപാതകം നന്തൻകോട് കൊലപാതകത്തോട് സാമ്യമുള്ളതാണ്. പ്രജിൻ്റെ മുറിയിൽ കണ്ടത് ബ്ലാക്ക് മാജിക്കിൻ്റെ വസ്തുക്കൾ അല്ലെന്നും ജോർജ് മാത്യു.

തിരുവനന്തപുരം നന്തൻകോട് കേഡൽ ജിൻസൺ രാജ മാതാപിതാക്കളടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവവുമായി സാമ്യമുള്ളതാണെന്നും ജോർജ് മാത്യു ചൂണ്ടിക്കാണിച്ചു. പ്രജിന്‍റെ റൂമിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സൂചിപ്പിക്കുന്നത് സാത്താൻ സേവയാണ് എന്നാണ്. വരച്ച ചിത്രങ്ങളും രൂപങ്ങളും സാത്താൻ സേവയെന്നതാണ് തെളിയിക്കുന്നതെന്നും ജോർജ് മാത്യു പറഞ്ഞു. സിനിമാപഠനത്തിനായി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ പ്രതികരിച്ചത്.

2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്. എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

മെഡിക്കൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ സിനിമയിൽ അഭിനയിക്കണമെന്നായി മോഹം. ഒടുവിൽ കൊച്ചിയിലെ നിയോ ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂളിൽ അഭിനയം പഠിക്കാനായി പോയി. കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ പ്രജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് അമ്മ പറഞ്ഞത്.

കഴിഞ്ഞ ഏഴ് വർഷമായി മകൻ്റെ അടിമകളായി ജോസിനും സുഷമയ്ക്കും കഴിയേണ്ടി വന്നത്. രാത്രികാലങ്ങളിൽ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മർദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേർത്ത് ഉയർത്തി നിർത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിൻ നിരന്തരം ഉപദ്രവിച്ചുവെന്നാണ് അമ്മ സുഷമയുടെ വെളിപ്പെടുത്തിയത്.


أحدث أقدم