വയനാട് വീണ്ടും കടുവാ സാന്നിധ‍്യം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു




വയനാട്: തലപ്പുഴയിൽ വീണ്ടും കടുവാ സാന്നിധ‍്യം. കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തലപ്പുഴ പാൽ സൊസൈറ്റിക്ക് സമീപത്തുള്ള കൃഷിയിടത്തിലാണ് കടുവയുടെ കാൽ‌പ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സ്ഥിരീകരിച്ചത്.

സ്ഥലത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മാനന്തവാടി കണിയാരം ഭാഗത്തും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. കടുവ എത്തിയതിന്‍റെ സിസിടി ദൃശ‍്യങ്ങൾ ലഭിച്ചിട്ടുണ്ട്.
أحدث أقدم