പങ്ങട : ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ മറികടന്ന് വിദ്യാർത്ഥികൾ മുന്നേറണമെന്ന് എം.ജി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗം അഡ്വ. റജി സക്കറിയ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിന്റെ 49-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു റജി സക്കറിയ.
സ്കൂൾ മാനേജർ ഫാ. അഡ്വ. ബെന്നി കുഴിയടിയിൽ അധ്യക്ഷത വഹിച്ചു.
ആൻസ് ഗ്രൂപ്പ് ഡയറക്ടർ അന്നമ്മ ട്രൂബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ , പി.റ്റി.എ പ്രസിഡന്റ് അനിൽ കൂരോപ്പട , ഹെഡ്മാസ്റ്റർ വി.എം റെജിമോൻ, അധ്യാപകരായ സൂസൻ സിറിയക്ക്, സ്മിത എലിസബത്ത് ഏബ്രഹാം, റാണി ജോൺ, ജോർജ് ജോബ്, ജസ്റ്റിന അന്ന ജോബി, ജീവൻ ജോസ് ജോജി,ആൻസി മോൾ വിൻസന്റ്, തുടങ്ങിയവർ പ്രസംഗിച്ചു. ഹാൻഡ് ബോൾ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ തിളങ്ങിയ ജീവൻ ജോസ് ജോജി, ആൻസിമോൾ എന്നിവരെയും
പഠന പാഠ്യേതര രംഗത്തെ പ്രതിഭകളെയും സമ്മേളനത്തിൽ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.