ജര്‍മനിയില്‍ മലയാളി ഡ്രൈവറെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...



ബർലിൻ: പോളണ്ടിൽ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജർമനിയിലെ മാഗ്ഡെബുർഗിൽ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. പോളണ്ടിലെ ട്രക്ക് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സണ്ണി ബാബുവിനെയാണ് (48) ജർമൻ പൊലീസ് ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കൊടകര, ചെമ്പുചിറ മൂന്നുമുറി സെൻ്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് ചർച്ച് ഇടവകാംഗമാണ്

.പോളണ്ടിൽ നിന്നും ജർമനിയിലേയ്ക്ക് വന്ന ട്രക്ക് ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കമ്പനി ട്രക്കിനെ ട്രാക്ക് ചെയ്‌ത്‌ മാഗ്ഡെബുർഗിനടുത്ത് കണ്ടെത്തി, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. ജർമൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം.
أحدث أقدم