ക്യാപ്റ്റൻ ‘അച്ചായന്റെ’ നേതൃത്വത്തിൽ നെഹ്രു ട്രോഫി നേടാൻ കുമരകം ടൗൺ ബോട്ട് ക്ലബ്; അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനും പിള്ളേരും




കോട്ടയം : ബിസിനസ് രംഗത്തിനൊപ്പം തന്നെ സാമൂഹ്യ സേവനരംഗത്തും, ചാരിറ്റി പ്രവർത്തന രംഗത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കോട്ടയം അയർക്കുന്നം സ്വദേശിയായ ഇദ്ദേഹം കോട്ടയത്തിന്റെ ഹൃദയ താളത്തിനൊത്ത് നീങ്ങുന്ന ഒരു മനുഷ്യനാണ്. അതുകൊണ്ടുതന്നെ പള്ളിപ്പെരുന്നാളും, ഉത്സവവും, വള്ളംകളിയും എല്ലാം ഏറ്റെടുത്തു നടത്താനും ടോണി മുൻനിരയിൽ ഉണ്ടാവാറുണ്ട്.

2025 ലെ നെഹ്‌റു ട്രോഫിയ്ക്കിറങ്ങുന്ന കുമരകം ടൗണ്‍ ബോട്ട് ക്ലബിനെ നയിക്കാനും ടോണി വർക്കിച്ചൻ എത്തുന്നു എന്നതാണ് പുതിയ വാർത്ത. കഴിഞ്ഞ വർഷം താഴത്തങ്ങാടി മത്സരവള്ളംകളിയ്ക്കും ടോണി വർക്കിച്ചനായിരുന്നു കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നായകൻ.

2005 , 2006, 2007 വർഷങ്ങളിലായി നെഹ്രു ട്രോഫയിൽ ഹാട്രിക് നേടിയ ചരിത്രമുള്ള പായിപ്പാടൻ പുത്തൻ ചുണ്ടനിലാണ് കുമരകം ടൗണ്‍ ബോട്ട്ക്ലബ് നെഹ്‌റു ട്രോഫിയ്ക്ക് തയ്യാറെടുക്കുന്നത്. ഇക്കുറി അച്ചായനൊപ്പം നെഹ്‌റു ട്രോഫിയുമായി കരകയറുമെന്ന ഉറപ്പിലാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ് പുന്നമടയിലേയ്ക്കു പുറപ്പെടുന്നത്. അച്ചായനും പിള്ളേരും കപ്പടിക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് കോട്ടയംകാരും.
أحدث أقدم