മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. ഇതിന് പുറമേ വിവിധ കോർപറേഷനുകൾ ആശുപത്രികൾ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി.
പുതിയ നിയമനത്തിന് പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രി രേഖയുടെ നിർദേശം ഉണ്ട്.
ദൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമർപ്പിച്ചു. രണ്ട് വസതികൾ ദീൻ ദയാൽ ഉപാധ്യയായ മാർഗിലും, ഒരെണ്ണം സിവിൽ ലൈൻസിലുമാണ്. ഏത് വസതിയെന്ന് മുഖ്യമന്ത്രി ഇവിടെ സന്ദർശിച്ച ശേഷം തീരുമാനിക്കും.
വിവാദമായ സിവിൽ ലൈൻസിലെ 6 ഫ്ലാഗ് സ്റ്റാഫ് റോഡിലെ വസതിയിൽ താമസിക്കില്ലെന്നും ഇത് മ്യൂസിയമാക്കുമെന്നും രേഖാ ഗുപ്ത വ്യക്തമാക്കിയിരുന്നു.