എല്ലാ സ്‌കൂളുകളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധം; ഇന്ത്യൻ സ്കൂളുകൾക്കും ബാധകം ..പുതിയ നയം അവതരിപ്പിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി



ദുബായ് ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്‌ഞാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നയം അവതരിപ്പിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
എമിറാത്തി സംസ്കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്താൻ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്താനാണ് സംരംഭത്തിന്റെ ലക്ഷ്യം. യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിലും പുതിയ നിർദേശം നടപ്പാക്കും.

സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾക്ക് ഈ വർഷം സെപ്റ്റംബർ മുതലും ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂ‌ളുകൾക്ക് 2026 ഏപ്രിൽ മുതലും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകും. ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള അറബിക് വിദ്യാഭ്യാസം ഉൾക്കൊള്ളുന്നതാണ് 
ആദ്യ ഘട്ടം. വരും വർഷങ്ങളിൽ കൂടുതൽ ഘട്ടങ്ങൾ ആരംഭിക്കുകയും ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും.


أحدث أقدم