കൊച്ചിയിൽ ലഹരി വേട്ട: ലഹരി മരുന്ന് എത്തിച്ച യുവതിയടക്കം പിടിയിൽ;


പശ്‌ചിമകൊച്ചിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ ലഹരിവേട്ടയില്‍ മയക്കുമരുന്ന്‌ എത്തിച്ച്‌ നല്‍കിയ യുവതിയും പോലീസ്‌ പിടിയിലായി.വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന(24)യെയാണ്‌ മട്ടാഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

കഴിഞ്ഞ ദിവസം പശ്‌ചിമകൊച്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ അതിമാരക രാസലഹരിയായ എം.ഡി.എം.എ, കഞ്ചാവ്‌, ഹാഷിഷ്‌ ഓയില്‍, ഹൈബ്രിഡ്‌ കഞ്ചാവ്‌ എന്നിവ പിടികൂടിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ മയക്കുമരുന്ന്‌ എത്തിച്ച യുവതിയെ കുറിച്ച്‌ വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ മട്ടാഞ്ചേരി പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മാഗി ആഷ്‌നയെ പിടികൂടിയത്‌.
കൊച്ചി സിറ്റി പോലീസ്‌ ഡെപ്യൂട്ടി കമ്മിഷ്‌ണര്‍ അശ്വതി ജിജി, മട്ടാഞ്ചേരി പോലീസ്‌ അസി. കമ്മിഷ്‌ണര്‍ പി.ബി കിരണ്‍, നാര്‍കോട്ടിക്‌ സെല്‍ അസി. കമ്മിഷ്‌ണര്‍ അബ്‌ദുള്‍ സലാം കെ.എ എന്നിവരുടെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഷിബിന്‍ കെ.എയുടെ നേതൃത്വത്തില്‍, സബ്ബ്‌ ഇന്‍സ്‌പെകടര്‍മാരായ മിഥുന്‍ അശോക്‌, സന്തോഷ്‌ കെ.ഡി, എ.എസ്‌.ഐ റാണി, എ.എസ്‌.ഐ ഇന്ദു, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ എഡ്വിന്‍ റോസ്‌, രെജിമോന്‍, ബിനീഷ്‌, സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ വിനോദ്‌, ബേബിലാല്‍, എ.എസ്‌.ഐ ഗിരീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ യുവതിയെ പിടികൂടിയത്‌. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം പ്രദേശത്ത്‌ നടത്തി വരികയാണെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.


أحدث أقدم