ഡൽഹി ആര് ഭരിക്കും?; ജനവിധി ഇന്ന്, രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ




ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനായി 13766 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്.   

രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെ പോളിങ് തടരും. ഒരു കോടി അന്‍പത്തിയാറ് ലക്ഷത്തോളം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. രാഷ്ട്രപതിയും, പല കേന്ദ്രമന്ത്രിമാരും, നിവവധി എംപിമാരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്സിലെ കേന്ദ്രീയ വിദ്യാലയത്തിലാകും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ വോട്ട്.   

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. എഴുപതിനായിരത്തോളം സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ പുലര്‍ച്ചെ നാലുമണി മുതല്‍ സര്‍വീസ് നടത്തും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
أحدث أقدم