ലണ്ടൻ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി ലണ്ടനിൽ അന്തരിച്ചു. തിരുവനന്തപുരം വേളി സ്വദേശി ഡെൻസിൽ ലീൻ (ടെറി, 53) ആണ് അന്തരിച്ചത്. സ്ട്രോക്കിനെ തുടർന്ന് സാലിസ്‌ബെറി ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ശാരീരികാവസ്‌ഥാ കുറച്ച് ഭേദമായാൽ നാട്ടിലേക്ക് പോകാനിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു. 15 വർഷത്തിലധികമായി ലണ്ടനിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിൽ, മക്കൾ: അലീഷ്യ ഡെൻസിൽ, ഡിഫെഷ്യ ഡെൻസിൽ.