പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും ഇന്ന് മുതൽ ടോൾ ഈടാക്കും…




പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും ഇന്ന് മുതൽ ടോൾ ഈടാക്കും . അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാണ് ടോള്‍ ഈടാക്കുക. പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. 

അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
أحدث أقدم