സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി; സംവിധാനം കാര്യക്ഷമമാക്കാൻ…..



സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി. സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തും. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. 
أحدث أقدم