പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും... എത്തുന്നത്…





ന്യൂഡൽഹി : പ്രിയങ്ക ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ നടക്കുന്ന യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് സംഗമങ്ങൾ. നിയോജക മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, ട്രഷറർ, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളാണ് സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് മാനന്തവാടിയിലും, 12ന് ബത്തേരിയിലും, 2ന് കൽപറ്റയിലും ആണ് സംഗമങ്ങൾ. തുടർന്നുള്ള രണ്ടു ദിവസം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സംഗമങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലുണ്ടാകും. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ‌ സന്ദർശന വേളയിൽ നിർണായകമാകും
أحدث أقدم