![](https://140news.in/wp-content/uploads/2025/02/images-1.jpg)
കൊച്ചി: സായ്ഗ്രാമം ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചതെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും ഓഫര്‍ തട്ടിപ്പ് കേസ് പ്രതി അനന്ദുകൃഷ്ണന്‍.എഎന്‍ രാധാകൃഷ്ണന്റെ സംഘടനയായ സൈന്‍ ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്ഥാപനമായിരുന്നുവെന്നും അനന്ദുകൃഷ്ണന്‍ വെളിപ്പെടുത്തി.വൈറ്റില പൊന്നുരുന്നിയിലെ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഓഫീസില്‍ നിന്ന് തെളിവെടുപ്പ് പൂര്‍ത്തികരിച്ച് പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് അനന്ദുകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറയുകയായിരുന്നു.
കൂട്ടുപ്രതിയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയതിനെ കുറിച്ചും അനന്ദുകൃഷ്ണന്‍ പ്രതികരിച്ചു. രാഷ്ട്രീയക്കാര്‍ക്ക് ബിനാമികള്‍ വഴിയാണ് അനന്ദുകൃഷ്ണന്‍ പണം കൈമാറിയിട്ടുള്ളത്. അതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അനന്ദുവിന്റെ അക്കൗണ്ടന്റുമാരെയും അനന്ദുവിനെയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വിവരം പോലീസ് ശേഖരിച്ചത്.