![](https://140news.in/wp-content/uploads/2025/02/steamer-780x470.jpg)
കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.’ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.