തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പാലക്കാട് നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനയെത്തി അധികം വൈകാതെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. കെ.എസ്.ഇ.ബി. സുൽത്താൻപേട്ട സെക്ഷൻ ഓഫീസിൽനിന്നു ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കർ പൂർണമായും കത്തിയതിനാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയാണെന്നു കെ.എസ്.ഇ.ബി. സബ് എൻജിനീയർ കെ. ബാബു പറഞ്ഞു.
ജനറേറ്റർ സ്ഥലത്തെത്തിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമത്തിയെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് 1.45-ന് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു