
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. ടെലിഫോണ്‍ പോസ്റ്റിന്റെ കാസ്റ്റണ്‍ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് പോസ്റ്റ് ട്രാക്കിന് കുറുകെ ഇട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. പൊലീസ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിട്ടു.