പാലക്കാട് തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ മാതാവും ചികിത്സയിലിരിക്കെ മരിച്ചു. തൃത്താല കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനി പുളിക്ക വീട്ടിൽ അബ്ബാസിൻ്റെ ഭാര്യ റഹീന (35) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.
23 ന് ഞായറാഴ്ചയാണ് തൃത്താല സെൻ്റിൽ നടന്ന അപകടത്തിൽ റഹീനയുടെ മകൻ ഒരു വയസുള്ള ഹൈസിൻ മരിച്ചത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് പോകും വഴി തൃത്താല സെൻ്ററിൽ പി ഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപം കാറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയിൽ നിന്ന് എത്തിയ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.