യു .കെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി



മാഞ്ചസ്റ്റർ :യുകെ മലയാളി ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. കാൻസർ ബാധിതയായി മാഞ്ചസ്‌റ്ററിലെ ക്രിസ്റ്റിഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്സായി ജോലിചെയ്തുവരികയായിരുന്നു. 

നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

മാഞ്ചസ്റ്ററിലെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ ബീനയുടെ കുടുംബം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെൻ്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ മരണത്തിൽ ട്രാഫോർഡ് മലയാളി അസോസിയേഷനും സെൻ്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ക്‌കാരം പിന്നീട്. 

أحدث أقدم