കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു….


മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം.മലപ്പുറം നിലമ്പൂരിലും കാട്ടാന ആക്രമണമുണ്ടായി. കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വൻ നാശനഷ്ടങ്ങളാണ് കട്ടാന ഉണ്ടാക്കിയത്. സൗരോര്‍ജവേലി തകര്‍ത്താണ് ആന കരുളായിയിലെ ജനവാസ മേഖലയിലേക്ക് എത്തിയത്.


أحدث أقدم