പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാരെ അറസ്റ്റ് ചെയ്തു.കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരെ കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.പണിമുടക്ക് നടന്ന ദിവസം എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകളാണ് നശിപ്പിക്കപ്പെട്ടിരുന്നത്.ഇതിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണം പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി 24 മണിക്കൂർ പണിമുടക്ക് നടത്തിയത്. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.