സൗദിയിൽ വാഹനാപകടം: പ്രവാസി മലയാളിക്ക് ദാരുണാന്ത്യം


ദമാം സൗദി അറേബ്യയിലെ ഹുഫൂഫിന് സമീപത്ത് കാറുകൾ കുട്ടിയിടിച്ച് കായംകുളം സ്വദേശി മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി ജോലി കഴിഞ്ഞ് തൊഴിലാളികളുമായി തിരിച്ചുപോകുമ്പോഴാണ് അപകടത്തിൽപെട്ടത്.
സൗദി പൗരൻ ഓടിച്ച വാഹനവുമായി
കുട്ടിയിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്‌ഥലത്തും സൗദി പൗരൻ ആശുപത്രിയിലുമാണ് മരിച്ചത്. ആഷിഖിന്റെ കൂടെ ഉണ്ടായിരുന്ന കാറ്റ് കമ്പനിയിലെ ബംഗ്ലദേശ് സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

ഹാഷ്‌മിയാണ് ആഷിഖ് അലിയുടെ ഭാര്യ. ഡോ. അഹ് അലി ഏക സഹോദരി. അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
أحدث أقدم