ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്നും ഭക്ഷണം മോഷ്ടിച്ചു; മൂന്നു പേർ പിടിയിൽ



കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളിയിൽ നിന്നും ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംശയത്തിനെ അടിസ്ഥാനത്തിലാണ് പിടിയിലായത്. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് അധികൃതരാണ് മൂന്നു പേരേയും പിടികൂടിയത്.

ഫുഡ് ഓർഡറുകൾ മോഷണം പോയതായി ഡെലിവറി തൊഴിലാളികൾ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ പിടികൂടിയത്.

ഡെലിവറി ജീവനക്കാരെ ലക്ഷ്യം വെച്ചുള്ള മോഷണങ്ങൾ വർധിച്ചു വരുന്നതായും ഇതിനെതിരെ കർശന നടപടികൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
أحدث أقدم