കോട്ടയത്ത് ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചെന്ന് പി.ടി. ഉഷ

കോട്ടയത്തു ഭിന്നശേഷിക്കാർക്കായി പ്രധാനമന്ത്രി ദിവ്യാശാ കേന്ദ്രം അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്‍ലെ ഉറപ്പു നൽകിയതായി പി.ടി.ഉഷ എംപി അറിയിച്ചു.

പാലക്കാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സമീപ മാസങ്ങളിൽ വയോശ്രീ ക്യാംപുകൾ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി നടത്തുമെന്നും പി.ടി.ഉഷ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ദിവ്യ കലാമേള കോഴിക്കോട്ടു നടത്തും. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും കുടുംബാംഗങ്ങളുമെത്തും. പ്രദർശനവുമുണ്ടാകും– ഉഷ അറിയിച്ചു.
أحدث أقدم