ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസി വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കടുത്ത നടപടിയുമായി ഇഡി. ബിബിസി വേൾഡ് സർവീസ് ഇന്ത്യ 3.44 കോടിയിലധികം രൂപ പിഴയൊടുക്കണം.
ഇതുകൂടാതെ ചട്ടലംഘനം നടന്ന 2021 മുതൽ കമ്പനിയുടെ ഡയറക്ടമാരായിരുന്ന മൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇവർ ഓരോരുത്തരും 1.14 കോടി വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്.
സമീപകാലത്തെങ്ങും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻ്ററി ഇന്ത്യയുടെ കടുത്ത എതിർപ്പിന് വഴിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ 2023 ഫെബ്രുവരിയിൽ ബിബിസി ഇന്ത്യയുടെ ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. പിന്നാലെയാണ് ഇഡിയും ഇടപെടുന്നത്