മര്‍ദ്ദനമേറ്റ് പത്തനംതിട്ട ജനറല്‍ ആശുപ്രത്രിയില്‍ ചികിത്സ തേടിയ അന്ന് തന്നെ തങ്ങളെ ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിടാനാണ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്നും ഷിജിന്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തോളെല്ലിന് പരിക്കേറ്റ സിതാരയെ അഡ്മിറ്റ് ചെയ്യാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും ഷിജിന്‍ പറഞ്ഞു.