പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിർദേശങ്ങളെ തള്ളി നടൻ ഉണ്ണി മുകുന്ദൻ. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അതെന്‍റെ അവകാശമാണ്. പണം കൊണ്ട് എന്തു ചെയ്തുവെന്ന് ആരും ചോദിക്കേണ്ടതില്ല. ചോദിക്കാതിരിക്കുകന്നതൊരു മാന്യതയാണ്. നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിർമാതാവായതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരത്തിന്‍റെ പ്രതികരണം. നടന്മാർ നിർമാതാക്കളാകരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേയാണ് താരം പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.
നിർമിച്ച സിനിമകളുടെ ലാഭവും നഷ്ടവും ആരോടും ചർച്ച ചെയ്യേണ്ടതില്ല. ഇതൊരു ഫ്രീ സ്പേസ് ആണ്. വേറെ മേഖലകളിൽ നിന്ന് ജോലി രാജി വച്ച് വന്ന് സിനിമ ചെയ്യുന്നവർ പോലുമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു