മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;ഒരാള്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്




മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ ഒരാളുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിയിൽ വെച്ചാണ് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

أحدث أقدم