തിരുവനന്തപുരത്ത് കോളെജ് വിദ‍്യാർഥിയെ സഹപാഠി മർദിച്ചതായി പരാതി

തിരുവനന്തപുരം: കോളെജ് വിദ‍്യാർഥിയെ സഹപാഠി മർദിച്ചതായി പരാതി. വാഴിച്ചാൽ ഇമ്മാനുവൽ കോളെജ് ഒന്നാം വർഷ ബികോം വിദ‍്യാർഥിയായ ആദിഷിനാണ് മർദനമേറ്റത്. സംഭവത്തിൽ ആദിഷിന്‍റെ അച്ഛൻ ആര‍്യങ്കോട് പൊലീസിൽ പരാതി നൽകി. സഹപാഠിയായ ജിതിനാണ് മർദിച്ചതെന്നാണ് വിവരം. മർദനത്തിന്‍റെ വിഡീയോ ദൃശ‍്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ പരുക്കേറ്റ ആദിഷ് കാട്ടാക്കട സർക്കാർ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സ തേടി. വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് പരാതി ലഭിച്ചതെന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് കോളെജിൽ സംഘർഷമുണ്ടായിരുന്നു ഇതിന്‍റെ തുടർച്ചയാണ് മർദനമെന്നാണ് പൊലീസ് പറയുന്നത്.

أحدث أقدم